ഈ അനാസ്ഥയുടെ ഉത്തരവാദിത്തം ആര്‍ക്ക് ?

ധനസഹായം തേടി വിദേശത്തേക്ക് പറക്കുന്ന മന്ത്രിമാര്‍ ഈ ജനങ്ങളെക്കൂടി ഒന്ന് നോക്കണം. സര്‍ക്കാരാണ് രക്ഷകരെന്ന് പറഞ്ഞ മുഖ്യമന്ത്രി കുടിവെള്ളം പോലുമില്ലാത്ത ഈ ജനത്തോട് ആര് രക്ഷക്കെത്തുമെന്നും പറയണം. നവകേരളനിര്‍മാണത്തിന് കൈകോര്‍ക്കുന്നവര്‍ എലിപ്പനി പോലുള്ള മഹാവ്യാധികള്‍ എപ്പോള്‍ വേണമെങ്കിലും പിടികൂടാവുന്ന ആയിരങ്ങളെയോര്‍ക്കണം. 

ദൂരെ നിന്ന് നോക്കുമ്പോള്‍ എല്ലാം ശരിയായെന്ന് തോന്നിയേക്കാം. പക്ഷേ കേരളമറിയണം, ഇനിയും അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പോലും കൈകാലിട്ടടിക്കുന്ന പതിനായിരങ്ങള്‍ നമ്മുടെ സംസ്ഥാനത്തുണ്ടെന്ന്. നാം സഹായിക്കാഞ്ഞിട്ടല്ല. നമ്മുടെ സഹായങ്ങള്‍ അത് ആവശ്യമുള്ളവരിലേക്ക് എത്താഞ്ഞിട്ടാണ്. 

കുടിവെള്ളവും മരുന്നും ഭക്ഷ്യവസ്തുക്കളും ഉള്‍പ്പടെ ലോഡ് കണക്കിന് സാധനങ്ങള്‍ വിമാനത്താവളങ്ങളിലും മറ്റിടങ്ങളിലും കെട്ടിക്കിടക്കുമ്പോളാണ് ജനം കുടിക്കാന്‍ ഒരു തുള്ളി വെള്ളമില്ലാതെ വലയുന്നത്. ഈ അനാസ്ഥയുടെ ഉത്തരവാദിത്തം ആര്‍ക്ക് ?