മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റുചെയ്തതെന്തിന്? തെളിവില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരമായോ?

നാല് നഗരങ്ങളിലെ വ്യാപക റെയ്ഡിനൊടുവില്‍ അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റുചെയ്തതെന്തിന്? എതിര്‍ ശബ്ദങ്ങളെ വിലങ്ങിടുകയെന്ന ഭരണകൂട ഗൂഢാലോചനയെന്നാണ് രണ്ടുപകലായ ഉയരുന്ന വലിയ ശബ്ദം. അതുയര്‍ത്തിയ പ്രതിരോധത്തിനിടെ പുതിയ വാദങ്ങളുമായി മഹാരാഷ്ട്ര പൊലീസ് ഇന്ന് രംഗത്തെത്തുന്നു.

വരവരരാവു അടക്കം അഞ്ചുപേരുടെയും മാവോയിസ്റ്റ് ബന്ധത്തിന് മതിയായ തെളിവുണ്ട്, ആയിരക്കണക്കിന് രേഖകള്‍  പിടിച്ചു. അതില്‍ അറസ്റ്റിലായ റോണോ വില്‍സന്‍ ഗ്രനേഡ് ലോഞ്ചര്‍ വാങ്ങാന്‍ പണം ആവശ്യമുണ്ടെന്ന് വ്യക്തമാക്കി മാവോയിസ്റ്റ് നേതാവിന് അയച്ച കത്തുമുണ്ടെന്ന് പൊലീസ് അവകാശപ്പെടുന്നു. യുവാക്കളെ രംഗത്തിറക്കാന്‍ 35 സര്‍വകലാശാലകളുമായി ഇവര്‍  ബന്ധപ്പെട്ടെന്നും പൊലീസ് ആരോപിക്കുന്നു. ആരോപണങ്ങള്‍ക്ക് നടുവിലായ പൊലീസിന് ഈ വാദങ്ങള്‍ വഴി എന്താണ് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനാകുന്നത്?