ബി.ജെ.പി. ആരെയാണ് പേടിക്കുന്നത്?

പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകരെ വീട്ടുതടങ്കലില്‍ വയ്‍ക്കാന്‍ ‌സുപ്രീംകോടതി ഉത്തരവ്. മഹാരാഷ്ട്ര സര്‍ക്കാരിനും പൊലീസിനും കോടതി നോട്ടീസ് അയച്ചു.

നടപടികള്‍ പാലിക്കാതെയുള്ള മഹാരാഷ്ട്ര പൊലീസിന്റെ അറസ്റ്റിനെ ഡല്‍ഹി ഹൈക്കോടതിയും രൂക്ഷമായി വിമര്‍ശിച്ചു. നടപടികള്‍ പാലിക്കാതെയുള്ള അറസ്റ്റില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷനും ഇടപ്പെട്ടു. എതിരഭിപ്രായം ജനാധിപത്യത്തിന്റെ രക്ഷയ്‍ക്ക്  ആവശ്യമെന്ന് സുപ്രീംകോടതിയുടെ സുപ്രധാനനിരീക്ഷണം.

മാവോയിസ്റ്റ് ബന്ധവും പ്രധാനമന്ത്രിയെ വധിക്കാനുള്ള ഗൂഢാലോചനയുമാണ് അറസ്റ്റിന്  കാരണമെന്നായിരുന്നു പൊലീസ് വാദം. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ബി.ജെ.പി. ആരെയാണ് പേടിക്കുന്നത്?