കേന്ദ്രം എന്തുനല്‍കും കേരളത്തിന്? അതെപ്പോഴുണ്ടാകും? മുഖ്യമന്ത്രിയുടെ നയം തുടരണോ?

രക്ഷാപ്രവര്‍ത്തനം പിന്നിട്ട് പുനരധിവാസത്തിലാണ് കേരളമിപ്പോള്‍. കുട്ടനാട്ടിലേക്ക് പറ്റാവുന്നത്ര ആളെ തിരികെ കൊണ്ടുവരുന്നു. ചെങ്ങന്നൂരും പറവൂരിലുമെല്ലാം വീടുകള്‍ നേരെയാക്കിയെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു പരിമിതികള്‍ക്കിടയിലും. അതിനപ്പുറമാണ് പുനര്‍നിര്‍മാണമെന്ന മഹായജ്ഞം. മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് പ്രതികരണമുണ്ടാക്കുന്നു. അപ്പോഴും അതൊരു ചെറിയ വിഹിതമേ ആകൂ ഈ ഭാരിച്ച ദൗത്യത്തിലേക്ക്. അപ്പോള്‍ വലിയ സഹായങ്ങളാണ് കാര്യം. വിദേശസഹായം വേണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുമോ കേന്ദ്രം? അങ്ങനെയെങ്കില്‍ ഏതൊക്കെയാണ് പണത്തിന്റെ വഴി? കേന്ദ്രസര്‍ക്കാര്‍  എന്തുനല്‍കും കേരളത്തിന് അതെപ്പോഴുണ്ടാകും? ഒരു വാക്കുകൊണ്ടുപോലും കേന്ദ്രത്തെ വിമര്‍ശിക്കാതെ മാതൃക കാട്ടിയ മുഖ്യമന്ത്രി ഇതേ നയംതന്നെയോ തുടരേണ്ടത്?