സാലറി ചലഞ്ച് ഏറ്റെടുക്കാം; പിന്നെന്തൊക്കെ വേണം?

പുതിയ കേരളത്തെ സൃഷ്ടിക്കാനുള്ള ഭാരിച്ച ദൗത്യത്തിന് മുന്നിലാണ് നമ്മള്‍. ചിത്രം തെളിഞ്ഞുവരുന്നതയേള്ളൂ. എന്തൊക്കെ ചെയ്യണം, എന്തൊക്കെ പുനര്‍നിര്‍മിക്കണം. എത്ര പണം ആവശ്യമാണെന്നതും അവ്യക്തമാണ്. പക്ഷെ ഭാരിച്ച, ഏതെങ്കിലും ഒരു സര്‍ക്കാരിന് മാത്രമായി ചെയ്യാന്‍ പറ്റാത്തത്ര വലുതാണ് ദൗത്യം. അവിടെയാണ് മുഖ്യമന്ത്രി ഇന്നലെ നടത്തിയ ഒരു ആഹ്വാനത്തിന്റെ സ്ഥാനവും പ്രസക്തിയും.

ഒരു മാസത്തെ ശമ്പളം പത്തുഘട്ടമായി സംഭാവനചെയ്യൂ എന്ന പിണറായി വിജയന്റെ ആഹ്വാനം വലിയ തോതില്‍ സ്വീകരിക്കപ്പെട്ടു. ഗവര്‍ണറും ഐപിഎസ് ഉദ്യോഗസ്ഥരും യുഡിഎഫ് എംഎല്‍എമാരും സര്‍ക്കാര്‍ ജീവനക്കാരും അടക്കം വലിയൊരു വിഭാഗം അനുകൂലമായി പ്രതികരിച്ചുകഴിഞ്ഞു.

പക്ഷെ അതിനൊപ്പം സര്‍ക്കാര്‍ കാണിക്കേണ്ട ഒരു മാതൃകയെക്കുറിച്ച് യുഡിഎഫ് ഇന്ന് ഓര്‍മപ്പെടുത്തുന്നു. യുഡിഎഫ് മാത്രമല്ല മറ്റ് പലരും. അതുണ്ടാകേണ്ടതുണ്ടോ? ഇതിനുമപ്പുറം ഏതൊക്കെ ആശയങ്ങളാണ്, ശ്രമങ്ങളാണ് നമ്മളില്‍നിന്നുണ്ടാകേണ്ടത് കേരള പുനര്‍നിര്‍മാണത്തിന്റെ നിക്ഷേപമായി?