പ്രഹസനമാകുന്ന പഠനങ്ങൾ ഇനിയെന്തിന്? കയ്യേറ്റവും കുന്നിടിച്ചിലും അവസാനിപ്പിക്കുമോ?

പ്രളയകാലത്തെ ചില ചിന്തകളാണ് ഈ കേട്ടത്. കേരളത്തിന് സമഗ്രമായ പരിസ്ഥിതി നയം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മനോരമ ന്യൂസ് ലൈവത്തണില്‍ പറഞ്ഞു. പരിസ്ഥിതി സ്നേഹികള്‍ പ്രതീക്ഷിച്ചിരുന്നതാണ് ഈ ദുരന്തമെങ്കില്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് ഇത് തിരിച്ചറിവിന്‍റെ കാലമാണ്.

പുഴയോട് ,മലയോട് എല്ലാം നാമെടുക്കേണ്ട സമീപനത്തെക്കുറിച്ചുള്ള തിരിച്ചറിവ്. പക്ഷേ തിരഞ്ഞെടുപ്പു വരുമ്പോള്‍ , താല്‍പര്യ സംരക്ഷണം ചോദ്യ ചിഹ്നമാകുമ്പോള്‍ ഇപ്പോള്‍ നേരിട്ടതും ഇന്ന് പറയുന്നതുമെല്ലാം മറക്കുമോ ഈ നേതാക്കള്‍ ? കൗണ്ടർപോയിന്റ് കാണാം..