യുഎഇ സഹായത്തിന് കോടതി ഇടപെടണോ ?

ദുരന്തകാലത്തെ തര്‍ക്കം അവസാനിക്കാതെ കേരളം. കേരളത്തിന് പ്രഖ്യാപിച്ച വിദേശസഹായം സ്വീകരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിനോയ് വിശ്വം എം.പി സുപ്രീംകോടതിയെ സമീപിച്ചു. വന്‍ദുരന്തം നേരിട്ട കേരളത്തിന് സഹായം നിഷേധിക്കുന്നത് ജീവിക്കാനുള്ള അവകാശത്തിന്‍റെ ലംഘനമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

യുഎഇ പ്രഖ്യാപിക്കാത്ത 700 കോടി രൂപയുടെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്ന് കേന്ദ്രമന്ത്രി ബാബുള്‍ സുപ്രിയോ മനോരമ ന്യൂസിനോട് പറഞ്ഞു. കൗണ്ടര്‍ പോയന്‍റ് ചോദിക്കുന്നു യുഎഇ സഹായത്തിന് കോടതി ഇടപെടണോ ?