എവിടെ നിന്ന് സഹായം കിട്ടിയാലും സ്വീകരിക്കും നമ്മള്. എത്ര കിട്ടിയാലും മതിയാവില്ല ഈ ദുരന്തം സമ്മാനിച്ച നാശനഷ്ടത്തില്‍ നിന്ന് കരകയറാന്‍.
മലയാളിയുടെ വിയര്‍പ്പ് ഏറെ ഒഴുകിയ യുഎഇ 700 കോടി സഹായം വാഗ്ദാനം ചെയ്തു എന്ന് പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനാണ്. തൊട്ടുപിന്നാലെ വിദേശസഹായം സ്വീകരിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
യുഎഇ കേരളത്തിന് ധനസഹായമായി നിശ്ചിത തുക ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ലെന്ന് സ്ഥാനപതി അഹമ്മദ് അല്‍ബന്ന വ്യക്തമാക്കിയതോടെ രാഷ്ട്രീയവിവാദം മുറുകുകയാണ്. യുഎഇ സഹായത്തിന്റെ സത്യമെന്ത് ?