ഇങ്ങനെയൊന്ന് ഇനിയുണ്ടാവില്ലെന്ന് എങ്ങനെയാണ് ഉറപ്പിക്കേണ്ടത്?

കേരളം പുനര്‍നിര്‍മിക്കുകയാണ് നമ്മള്‍. ഒരുമയോടെ തുനിഞ്ഞിറങ്ങുമ്പോഴും ദുരന്തത്തിന്റെ വെല്ലുവിളി നമ്മള്‍ അറിയുന്നുണ്ട്. അത്രമേല്‍ തകര്‍ത്തെറിഞ്ഞ ജീവിതങ്ങളാണ് ഇനി നമ്മള്‍ പുനര്‍നിര്‍മിക്കേണ്ടത്. 

കേരളം പുനര്‍നിര്‍മാണത്തിനായി ആകെ അധ്വാനിക്കുമ്പോള്‍ അതിനിടയാക്കിയ ദുരന്തം തന്നെ സര്‍ക്കാരിന്റെ വീഴ്ചയാണെന്ന ആരോപണം ഉയര്‍ന്നാലോ? ദുരന്തബാധിതരെ അത് കൂടുതല്‍ ആശങ്കയിലും ആശയക്കുഴപ്പത്തിലുമാക്കും. ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നത് പ്രതിപക്ഷനേതാവാകുമ്പോള്‍ അതിന്റെ അടിസ്ഥാനം പരിശോധിക്കേണ്ടതുമായി വരും. 

കൗണ്ടര്‍പോയന്റ് ഇന്ന് ചര്‍ച്ച ചെയ്യുന്നു. പ്രളയം സര്‍ക്കാരിന്റെ വീഴ്ചയെന്ന പ്രതിപക്ഷാരോപണം വസ്തുതകളോട് പൊരുത്തപ്പെടുന്നതാണോ?