സംവിധാനങ്ങൾ പരാജയപ്പെട്ടോ ?

മഹാപ്രളയത്തിന്റെ ഇരുണ്ടകാലത്തില്‍നിന്ന് പുറത്തുകടക്കുകയാണ് കേരളം. ഈനാടിനെത്തന്നെ പുനര്‍നിര്‍മിക്കേണ്ട ഭാരിച്ച ദൗത്യമാണ് മുന്നില്‍. 

അതെങ്ങനെ എത്രനാള്‍കൊണ്ട് എവിടെനിന്നുകിട്ടുന്ന വിഭവങ്ങള്‍കൊണ്ട് തുടങ്ങി വെല്ലുവിളികളുടെ നിരതന്നെ മുന്നിലുണ്ട്. അതിനിടയിലും ചില പരിശോധനകള്‍ക്ക് നേരമായി. 

ഈ മഹാപ്രളയത്തില്‍ മനുഷ്യന്റെ ചെയ്തികള്‍ എത്രയുണ്ട്.? ചെയ്യേണ്ട കടമകള്‍ സമയത്ത് ചെയ്യാതിരുന്നവര്‍ ആരൊക്കെയെന്നത്. അതേക്കുറിച്ചുള്ള ആക്ഷേപങ്ങളാണ് ആദ്യംകേട്ടത്. ഇതാരുടെയെങ്കിലും പരാജയം ആഘോഷിക്കാനല്ല. ഇരുന്നൂറിലേറെപ്പേരെ മരണത്തിന് വിട്ടുകൊടുത്ത, പത്തുലക്ഷംപേരെ ദുരിതാശ്വാസക്യാംപിലേക്ക് തള്ളിവിട്ട, അവരുടെ ചെറുതുംവലുതുമായ സമ്പാദ്യങ്ങളെ കടലിലേക്ക് ഒഴുക്കിവിട്ട ജാഗ്രതക്കുറവ് നമുക്ക് പാഠമായേ തീരൂ എന്നതുകൊണ്ടാണ്. അപ്പോള്‍ ചോദ്യമിതാണ്. 

ഈ കൊടുംദുരിതത്തില്‍ നമ്മുടെ സംവിധാനങ്ങളുടെ ഓഹരിയെത്രയാണ്? സ്വാഗതം കൗണ്ടര്‍പോയന്റിലേക്ക്.