എന്തായിരുന്നു ഈ പ്രളയം?

ആത്മവിശ്വാസത്തോടെ തിരിച്ചുവരുന്നു കേരളം. ഇനിയൊരിക്കലും തകര്‍ന്നു പോകില്ലെന്ന കരുത്തോടെ, ഓരോ ചുവടും ശ്രദ്ധാപൂര്‍വം പെറുക്കിവച്ച് നമ്മള്‍ ജീവിതത്തിലേക്ക് തിരിച്ചുവരുകയാണ്. ഇനിയുമുണ്ട്, പ്രിയപ്പെട്ടവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേള്‍ക്കാന്‍ ആധിയോടെ കാത്തിരിക്കുന്നവര്‍. കണ്ടെത്തി, സുരക്ഷിതസ്ഥാനത്തെത്തിക്കാനുമുള്ളവരുണ്ട്. പക്ഷേ ആശങ്കകളല്ല, അതിജീവിക്കുമെന്ന ഉറച്ച പ്രതീക്ഷയാണ് ഇന്ന് കേരളത്തെ നയിക്കുന്നത്. പ്രളയജലം വിടവാങ്ങുമ്പോള്‍ നമ്മള്‍ ആദ്യചോദ്യം ചോദിക്കുന്നു. എന്തായിരുന്നു ഈ പ്രളയം?