ക്യാംപുകളിൽ ദുരിതം അകന്നോ? എല്ലാം തമാശയാക്കുന്നവർ ഇപ്പോഴുമുണ്ടോ?

വലിയ ദുരന്തമുഖത്ത് വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ് കേള്‍ക്കുന്നത്. കുറ്റപ്പെടുത്തലുകള്‍ക്കല്ല,  തിരുത്തലുകളാണ് ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി പറഞ്ഞ കണക്കനുസരിച്ച് എട്ടുലക്ഷത്തി നാല്‍പത്തിയാറായിരത്തി അറനൂറ്റി എണ്‍പതുപേര്‍ ഇപ്പോള്‍ ദുരിതാശ്വാസ ക്യാംപുകളിലുണ്ട്. പരമാവധി ജീവഹാനി ഒഴിവാക്കാനുള്ള ശ്രമം നടന്നു കഴിഞ്ഞെന്ന് സര്‍ക്കാര്‍ പറയുന്നു.

പക്ഷേ ഭക്ഷണവും വെള്ളവും ഇല്ലാതെ വീടുകളില്‍ കുടുങ്ങിയ ആയിരങ്ങള്‍ഇപ്പോളുമുണ്ട്. ഇത് ദുരന്തത്തിന്‍റെ അഞ്ചാം ദിനവും. ദുരിതശ്വാസ ക്യാംപുകളില്‍ ദുരിതമകറ്റി നിര്‍ത്തുന്നതില്‍ നാം എത്ര കണ്ട് വിജയിക്കുന്നു ? ദുരന്തനിവാരണപ്രവര്‍ത്തനങ്ങളെ തമാശയാക്കുന്നവര്‍ ഇപ്പോളും ഈ സമൂഹത്തിലുണ്ടോ ?