പൂവിളിയല്ല, നിലവിളികൾ... ഏറ്റവും ഒടുവിലെ ചിത്രത്തിലേക്കു മാത്രം കൗണ്ടർപോയിന്‍റ്

ഓണക്കാലമാണ്. ഇന്ന് ചിങ്ങം ഒന്ന്. കാലങ്ങളായി ഈ ദിവസങ്ങളില്‍ കേട്ടതും കണ്ടതുമൊന്നുമല്ല ഇത്തവണ കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. പൂവിളിയല്ല. നിലവിളികളാണ് നാടെങ്ങും. മുക്കിക്കൊല്ലാന്‍ അടുക്കുന്ന വെള്ളത്തിന് മുന്നില്‍ ഭയന്ന് രക്ഷാമാര്‍ഗം തേടിയുള്ള നിലവിളി. ഭക്ഷണത്തിനും വെള്ളത്തിനുംവേണ്ടി ഉയരുന്ന ആയിരക്കണക്കിന് കരങ്ങള്‍. അതെ പോരാടുകയാണ്, പോരാട്ടം തുടരുകയാണ് മഴക്കെടുതിയോട്, പ്രളയത്തോട് നമ്മള്‍. മഴ കുറഞ്ഞെങ്കിലും അകപ്പെട്ട ദുരിതത്തില്‍നിന്ന് പുറത്തുകടന്നിട്ടില്ല വലിയ സംഖ്യയില്‍ ജനം. ആ സാഹചര്യങ്ങളിലേക്ക്, ഏറ്റവും ഒടുവിലെ ചിത്രത്തിലേക്കുമാത്രമാണ് കൗണ്ടര്‍പോയന്റും.