അസാധാരണം; അതിസങ്കീര്‍ണം: ഒറ്റവഴി, ജാഗ്രതയോടെ നേരിടുക

സാഹചര്യം അസാധാരണമാണ്, അതിസങ്കീര്‍ണമാണ്. പക്ഷേ ജാഗ്രതയോടെ നേരിടുക മാത്രമാണ് മുന്നിലുള്ള വഴി. കേരളം വെള്ളത്തോടു പൊരുതുകയാണ്. സംസ്ഥാനത്തെ പ്രളയവും ഉരുള്‍പൊട്ടലും കനത്തമഴയിലും പൊറുതിമുട്ടി കേരളം.

വിവിധ ജില്ലകവിലായി ഇന്നലെയും ഇന്നുമായി 90 ജീവനുകള്‍ പൊലിഞ്ഞു. പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ പ്രളയവും മഴക്കെടുതിയും രൂക്ഷം.

രക്ഷാപ്രവര്‍ത്തത്തിന് സൈന്യംവരെ രംഗത്തിറങ്ങിയിട്ടും പതിനായിരങ്ങള്‍ ഇപ്പോഴും സഹായഹസ്തംതേടി വിവിധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട് കഴിയുന്നു. ഈ അസാധാരണ മണിക്കൂറുകളിൽ നമ്മളെന്തു ചെയ്യണം. കരുതല്‍ തേടുക മാത്രമാണ് ഇപ്പോള്‍ ചെയ്യാനാകുന്നത്.