അതീവജാഗ്രതയ്ക്ക് നമ്മള്‍ എന്തെല്ലാം അറിയണം?

പ്രകൃതിയുമായി ഒരു കൗണ്ടര്‍പോയന്റിലാണ് കേരളം. സാഹചര്യം അസാധാരണവും അതീവ ഗുരുതരവുമാണ്. പക്ഷേ നമുക്ക് അതിജീവിച്ചേ മതിയാകൂ. കരുതല്‍ ആവശ്യമുള്ള വസ്തുത ഈ മഴ പെട്ടെന്നു പെയ്തൊഴിയില്ല എന്ന കാലാവസ്ഥാമുന്നറിയിപ്പാണ്. പകച്ചു പോകാനാകില്ല നമുക്ക്.

പേടിച്ചതുകൊണ്ട് ഒരു കാര്യവുമില്ല. ജാഗ്രത മാത്രമാണ് പോംവഴി. ഗൗരവത്തോടെ സാഹചര്യം മനസിലാക്കുക, സ്വയം സുരക്ഷിതരായിരിക്കുക, മറ്റുള്ളവരെ സഹായിക്കുക. അതീവജാഗ്രതയ്ക്ക് നമ്മള്‍ എന്തെല്ലാം അറിയണം?