എന്തിന് പുതിയ മന്ത്രി? എന്തിന് ചീഫ് വിപ്?

അതെ. അങ്ങനെ നേരത്തെയുള്ള പലതും എല്‍ഡിഎഫിന് അന്ന് തെറ്റായിരുന്നെങ്കില്‍  ഇന്ന് ശരിയാണ്. അതുകൊണ്ടാണ് ചെറിയ സര്‍ക്കാര്‍ എന്ന് മേനി പറഞ്ഞവര്‍ക്ക് ഇന്ന് പുതിയ ഒരു മന്ത്രിയെയും അതുണ്ടാക്കുന്ന അധികച്ചെലവിനെയും ന്യായീകരിക്കാനാകുന്നത്. 

മന്ത്രിയെ മാത്രമല്ല മന്ത്രിയെ കൊണ്ടുവരാന്‍ വഴിയൊരുക്കാനായി ചീഫ് വിപ് എന്ന പദവിയും ഇന്ന് എല്‍ഡിഎഫിന് സ്വീകാര്യമാണ്. അതുകിട്ടുമ്പോള്‍ ഒരധിക മന്ത്രിയെന്ന എതിര്‍പ്പ് സിപിഐയ്ക്കുമില്ല. അങ്ങനെ മന്ത്രിസഭയുടെ അംഗബലം ഇരുപതിലേക്ക് ഉയര്‍ത്തി ഇ.പി.ജയരാജന്‍ നാളെ രാവിലെ വീണ്ടും മന്ത്രി. 

ചീഫ് വിപ്പിനെ വൈകാതെ സിപിഐ തീരുമാനിക്കും. എന്തിനാണ് ഈ സര്‍ക്കാരിന് ഇപ്പോഴൊരു ചീഫ് വിപ്പ്? അധികച്ചെലവിന്റെപേരില്‍ മുന്‍ സര്‍ക്കാരിനെതിരെ ഉന്നയിച്ചതെല്ലാം എന്തുകൊണ്ടാണ് ഈ സര്‍ക്കാര്‍ ബോധപൂര്‍വം മറക്കുന്നത്?