അരമന പരിസരത്ത് അലഞ്ഞു നടക്കുന്ന പൊലീസ് അപമാനമോ ?

counter-12-08-t
SHARE

അതെ, ചുമ്മതങ്ങനെ ചോദ്യം ചെയ്യനാവില്ല. ഈ ഫ്രാങ്കോ മുളയ്കക്ല്‍ ഒരു വലിയ സംഭവമാണ്. അയാളുടെ അരമനയില്‍ കയറാന്‍ പിണറായി വിജയന്‍റെ പൊലീസിന് മുട്ടിടിക്കും. 

ഈ പറയുന്ന ബിഷപ്പ് ഒരു സ്ത്രീയെ ബലാല്‍സംഗം ചെയ്തു എന്ന പരാതി കിട്ടിയിട്ട് മാസം രണ്ടാകുന്നു. രേഖാമൂലം , തെളിവുകളും ദൃക്സാക്ഷിമൊഴികളുമടക്കം നല്‍കിയ പരാതിയുണ്ട്. വൈദ്യപരിശോധന ഫലമുണ്ട്, മജിസ്ട്രേട്ടിന് നല്‍കിയ മൊഴിയുണ്ട്. പക്ഷേ കേരള പൊലീസിന് ജലന്തറിലെ കിരീടം വയ്ക്കാത്ത രാജാവിനോട് ഈ കേള്‍ക്കുന്നതെല്ലാം ശരിയാണോ എന്ന് ചോദിക്കാന്‍ പോലും ഇതൊന്നും പോര. 

കുറ്റാരോപിതനാവട്ടെ സാമം, ദാനം ഭേദം , ദണ്ഡം എല്ലാത്തരത്തിലും ഇരയെ വലയിലാക്കാനുള്ള നീക്കങ്ങള്‍ തകൃതിയായി നടത്തുന്നു. സ്ത്രീ സുരക്ഷയില്‍ രാജ്യത്ത് ഒന്നാമത് നില്‍ക്കുന്ന സംസ്ഥാനം. പത്രപ്പരസ്യത്തിലെ വാചകമാണ്. ഭീരുത്വത്തിന്‍റെയും അവസരവാദത്തിന്‍റെയും പേരോ കേരളപൊലീസ് ? 

MORE IN COUNTER POINT
SHOW MORE