അണക്കെട്ടുകളെക്കുറിച്ച് എന്തറിയാം നമുക്ക് ?

ആശങ്കപ്പെട്ടതുപോലെ ഇടുക്കി അണക്കെട്ടിലെ  വെള്ളം എറണാകുളത്തിന് കാര്യമായ ബുദ്ധിമുട്ടുണ്ടാക്കിയില്ല. അത്രയും ആശ്വാസം. പക്ഷേ ഇടമലയാറിലെ വെള്ളം ആലുവയ്ക്കും  മലമ്പുഴ അണക്കെട്ടിലെ വെള്ളം പാലക്കാടിനും ബാണാസുരസാഗറിലെ വെള്ളം വയനാടിനും കക്കി , കൊച്ചുപമ്പ ഡാമുകള്‍ അപ്പര്‍ കുട്ടനാടിനും സമ്മാനിച്ച ദുരിതം ചെറുതല്ല. ഈ കുഞ്ഞു സംസ്ഥാനത്ത് ഒരാഴ്ചക്കുള്ളില്‍ 24 ഡാമുകളാണ് തുറന്നുവിടേണ്ടി വന്നത്. എന്നുവച്ചാല്‍ അണകെട്ടി നിര്‍ത്തിയുന്ന വെള്ളം പുറത്തേക്കൊഴുക്കിയത്. അണതുറന്നുവിടുന്ന വെള്ളമുണ്ടാക്കാവുന്ന കഷ്ടനഷ്ടങ്ങളെപ്പറ്റി കൃത്യമായ ധാരണയുണ്ടോ നമുക്ക്. അണക്കെട്ട് വന്നതിന് ശേഷം പദ്ധതിപ്രദേശത്ത് പണിതുയര്‍ത്തിയ കെട്ടിടങ്ങള്‍, വെള്ളത്തില്‍ മുങ്ങിപ്പോകാവുന്ന വസ്തുവകകള്‍, കൃഷിഭൂമികള്‍ ഇതെല്ലാം അറിയാമെങ്കില്‍ , അതനുസരിച്ചുള്ള കര്‍ശനനടപടികള്‍ പാലിച്ചിരുന്നെങ്കില്‍, ജനങ്ങളെ ബോധവാന്‍മാരാക്കിയിരുന്നെങ്കില്‍  ഈ ദുരിതം നമുക്ക് നേരിടേണ്ടി വരുമായിരുന്നോ ?സംസ്‌ഥാനത്തെ ജലസംഭരണികളുടെ അറ്റകുറ്റപ്പണിയും സുരക്ഷയും സംബന്ധിച്ചു സർക്കാരിന് ഉപദേശംനൽകാനും പരിശോധന നടത്താനുമാണ് 2006ല്‍ കേരള ഡാം സുരക്ഷാ അഥോറിറ്റി രൂപീകരിച്ചത്. ഈ അതോറിറ്റിയും ദുരന്തനിവാരണ അതോറിറ്റിയുമടക്കം  സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇക്കാര്യങ്ങളില്‍ എവിടെ നില്‍ക്കുന്നുവെന്നാണ് കൗണ്ടര്‍ പോയന്‍റ് പരിശോധിക്കുന്നത്. അണക്കെട്ടുകളെക്കുറിച്ച് എന്തറിയാം നമുക്ക് ?