ജലപ്രവാഹം നൽകുന്ന സൂചനയെന്ത് ?

ട്രയലെന്ന പേരില്‍ ഇന്നലെ തുറന്ന ഒരു ഷട്ടര്‍ ഒരു പരിഹാരമേ ആയിരുന്നില്ലെന്ന് ഇന്നത്തെ ഒറ്റ പകല്‍ കേരളത്തെ കാട്ടിത്തന്നു. ചരിത്രത്തിലാദ്യമായി ഇടുക്കി ഡാമിന്റെ അഞ്ച് ഷട്ടറും തുറന്നു. താണ്ഡവമാടി ഒഴുകിയെത്തിയ വെള്ളത്തിന്റെ പലരൂപമാണ് ഈ കണ്ടത്. 

അസാധാരണമാംവിധം വെള്ളം തുറന്നുവിടുംതോറും അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യം. ചെറുതോണി ടൗണിലൂടെ താഴേയ്ക്ക് ഒഴുകിവരുകയാണ് വെള്ളമത്രയും. പെരിയാറിലൂടെ എറണാകുളം ജില്ലയില്‍ ആലുവയിലും മറ്റുമെത്തുമ്പോള്‍ എന്താകും ചിത്രം? 

വേലിയേറ്റമിരിക്കെ തടസമില്ലാതെ, ഭയപ്പെടുത്താതെ കടലില്‍ ചേരുമോ? ഇടുക്കിയില്‍ പെയ്ത മഴയുടെ തോത്, ഇന്നലെ നിലമ്പൂരില്‍പെയ്ത മഴയുടെ തോത് എല്ലാം ആശങ്ക ജനിപ്പിക്കുന്നതുമാണ്. ഈ മഴയും വെള്ളവും ഒഴുകിത്തീര്‍ന്നാല്‍ പിന്നെയെന്താണ് കേരളത്തിന് മുന്നിലെ ചോദ്യങ്ങള്‍?