പെരുവെള്ളം ഉയർത്തുന്ന ചോദ്യങ്ങൾ ?

കുട്ടനാടിന്റെ ദുരിതം കണ്ട് മറക്കാറായില്ല. ഇടവേളയ്ക്കുശേഷം പെയ്ത കനത്തമഴ തെക്കന്‍ കേരളമൊഴികെ ഏതാണ്ട് എല്ലാ ജില്ലകളെയും വെള്ളത്തില്‍ മുക്കി. ഇപ്പോള്‍  കണ്ട ദൃശ്യങ്ങള്‍ പോലെ.

ഇടുക്കിയിലും മലപ്പുറത്തും മലമ്പുഴയിലും കണ്ണൂരിലുമൊക്കെ ഉരുള്‍പൊട്ടല്‍. സംസ്ഥാനത്താകെ ഇന്നുമാത്രം മരിച്ചത് 23 പേര്‍. പത്തുപേര്‍ ഇടുക്കിയില്‍മാത്രം. ഇടമലയാര്‍ ഡാം തുറന്നുവിട്ടതോടെ എറണാകുളത്തിന്റെ പലഭാഗങ്ങളും വെള്ളത്തിലായി.

ചുരത്തില്‍ മണ്ണിടി‍ഞ്ഞ് വയനാട് ജില്ല ഒറ്റപ്പെട്ടു. നിര്‍ത്താതെപെയ്ത മഴയില്‍ പാലക്കാട് നഗരം ഒരു പുഴയുടെ പ്രതീതിയിലായി. 26 വര്‍ഷത്തിനുശേഷം ഇടുക്കി ഡാം തുറന്നു.

അങ്ങനെ ഇതുവരെ കാണാത്തപോലുള്ള മഴക്കെടുതിയിലാണ് കേരളം. എന്താണ് ഈ പ്രകൃതിദുരന്തം നമ്മളോട് പറയുന്നത്?