തിരിച്ചറിയുന്നില്ലേ മന്ത്രവാദമുയര്‍ത്തുന്ന സാമൂഹ്യഭീഷണി..?

കൗണ്ടര്‍പോയന്റിലേക്കു സ്വാഗതം. ഇടുക്കി കമ്പകക്കാനത്ത് കുടുംബത്തിലെ നാലു പേരുടെ ജീവനെടുത്തത് ആഭിചാരക്രിയകളുടെ പശ്ചാത്തലം തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. സാമ്പത്തികതാല്‍പര്യങ്ങള്‍ക്കപ്പുറം മന്ത്രവാദ സിദ്ധി നേടാന്‍ വേണ്ടിയാണ് നാലു മനുഷ്യരെ കൊന്നു തള്ളിയതെന്നാണ് പൊലീസ് കണ്ടെത്തല്‍. കൗണ്ടര്‍പോയന്റ് പരിശോധിക്കുന്നു. തിരിച്ചറിയുന്നില്ലേ മന്ത്രവാദമുയര്‍ത്തുന്ന സാമൂഹ്യഭീഷണി?