പാക്കേജ് വന്നാല്‍ കുട്ടനാട് രക്ഷപെടുമോ ?

പ്രളയക്കെടുതിയില്‍ മുങ്ങിയ കുട്ടനാടിന്‍റ രക്ഷയ്ക്ക് കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. എന്താണ് കുട്ടനാട് പാക്കേജ് ?കുട്ടനാടിന്റെ പരിസ്ഥിതി പുനഃസ്ഥാപനം ലക്ഷ്യമിട്ടു കുട്ടനാട്ടുകാരനായ ശാസ്ത്രജ്ഞൻ എം.എസ്.സ്വാമിനാഥൻ പദ്ധതികൾ ആസൂത്രണം ചെയ്യുകയും 2008 ൽ റിപ്പോർട്ട് ആയി സർക്കാരിനു കൈമാറുകയും ചെയ്തു. 

2010 ൽ കുട്ടനാട് പാക്കേജ് നടപ്പിലാക്കി തുടങ്ങി. ആദ്യം 900 കോടി രൂപയിൽ തുടങ്ങിയ ബജറ്റ് അവസാനകാലത്ത് 1840 കോടി രൂപയായി വളർന്നു. പക്ഷേ കുട്ടനാടിന്‍റെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റാതെ 2017 മാര്‍ച്ചില്‍ പാക്കേജ് അവസാനിച്ചു. നമ്മുടെ നികുത്തിപ്പണം ഉപയോഗിച്ച് തയാറാക്കിയ പാക്കേജിലെ പണം മര്യാദയ്ക്ക് ചിലവഴിച്ചിരുന്നെങ്കില്‍ കുട്ടനാട് ഇങ്ങനെ ദുരിതാശ്വാസ ക്യാംപില്‍ കഴിയേണ്ട വരില്ലായിരുന്നു. 

അതാണ് ഇപ്പോള്‍ പുനരുജ്ജീവിപ്പിക്കാന്‍ പോകുന്ന പാക്കേജ്. കൗണ്ടര്‍ പോയന്‍റ് ചോദിക്കുന്നു, കടലിലൊഴുക്കിയതിന്‍റെ കണക്ക് പറഞ്ഞിട്ടുവേണ്ടേ പുനരുജ്ജീവിപ്പിക്കല്‍ ?