കീഴാറ്റൂരിലെ കിളികളെ പേടിക്കുന്നതാര് ?

കീഴാറ്റൂരില്‍ കലാപമുണ്ടായാലും തങ്ങള്‍ക്ക് ഒരു ഉത്തരവാദിത്തവുമുണ്ടാവില്ലെന്ന് പറയുന്നത് സംസ്ഥാനത്തെ ഒരു മന്ത്രിയാണ്. എന്താണ് പൊതുമരാമത്ത് മന്ത്രിയെക്കൊണ്ട് ഇങ്ങനെ പറയിക്കുന്നത് ?

ദേശീയപാതയിലെ കീഴാറ്റൂര്‍ ബൈപ്പാസ് വിഷയത്തില്‍ സംസ്ഥാനസര്‍ക്കാരിനെ ഒഴിവാക്കി സമരക്കാരുമായി കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി നേരിട്ട് ചര്‍ച്ച നടത്തിയതാണ് മുഖ്യമന്ത്രി ഉള്‍പ്പെടെ സംസ്ഥാന മന്ത്രിസഭയെ പ്രകോപിപ്പിച്ചത്.

ആര്‍എസ്എസിന് വഴങ്ങുന്ന കേന്ദ്രം ഫെഡറലിസത്തെ അട്ടിമറിക്കുകയാണെന്ന് സിപിഎം ആരോപിക്കുന്നു. വയല്‍ക്കിളി സമരത്തില്‍ ബിജെപി അതിസാമര്‍ഥ്യം കാണിക്കുന്നോ ? സംസ്ഥാനത്തോട് കേന്ദ്രം കാട്ടിയത് മര്യാദകേടോ ?