ഫാൻസ് ഗുണ്ടകളോ? ഫാൻസിനെ താരങ്ങൾ എന്തെങ്കിലും പഠിപ്പിക്കണോ?

സിനിമയിലെ സൂപ്പര്‍ താരങ്ങളുടെ ഫാന്‍സും അവരുടെ സംഘടനകള‌ും എന്താണ് ചെയ്യുന്നത്? ഇഷ്ടതാരത്തിന് ജയ്‌വിളി, മറ്റുതാരങ്ങളുടെ സിനിമയ്ക്ക് കൂവിവിളിയെന്ന ആക്ഷേപത്തിന് പഴക്കമേറെയായി. അന്നൊന്നും ഫാന്‍സ് കേട്ടിട്ടില്ലാത്ത പേരാണ് സമീപകാല ഇന്നലെകളിലും ഇന്നുമായി കേള്‍ക്കുന്നത്. 

ഫാന്‍സ് പ്രവര്‍ത്തനം ഗൂണ്ടായിസമെന്ന് നടന്‍ ഇന്ദ്രന്‍സ്. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഇത് പ്രോല്‍സാഹിപ്പിക്കരുത്. ഫാന്‍സിനെ താരങ്ങള്‍ നിയന്ത്രിക്കണമെന്ന ആവശ്യം നേരത്തെയും കേട്ടതാണ്. പക്ഷെ സാഹചര്യം മാറുന്നു.

താരരാജാക്കന്മാരുടെ പ്രൈവറ്റ് വെര്‍ച്വല്‍ ആര്‍മിയുടെ തെറി താങ്ങാനുള്ള മാനസികാവസ്ഥ ഇല്ലാത്തതിനാല്‍ ഫെയ്സ്ബുക് ഉപേക്ഷിക്കുന്നുവെന്ന് സിനിമാപ്രവര്‍ത്തകര്‍ തന്നെ പരസ്യമായി പറയുന്ന സ്ഥിതിയുണ്ട്. അപ്പോള്‍ ഫാന്‍സ് ഗുണ്ടകളോ? ഫാന്‍സിനെ അവരുടെ പ്രിയതാരങ്ങള്‍ എന്തെങ്കിലും പഠിപ്പിക്കണോ?