ഈ തീക്കളി അവസാനിപ്പിക്കേണ്ടേ?

ഇടുക്കി വണ്ണപ്പുറത്ത് നാലംഗ  കുടുംബത്തെ കൊന്നു കുഴിച്ചുമൂടി. മൂന്ന് ദിവസമായി വീട്ടുകാരെ കാണാനില്ലെന്ന പരാതിയെ തുടർന്ന് നടത്തിയ തിരച്ചിലിൽ ആണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. വിരലടയാള വിദഗ്ദ്ധരും, ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. കുടുബനാഥന് മന്ത്രവാദമുണ്ടായിരുന്നുവെന്നു മാത്രമാണ് സംഭവത്തില്‍ നിര്‍ണായകമായ ഒരേയൊരു സൂചന.  നാലു ജീവനെടുത്തത് മന്ത്രവാദത്തിന്റെ പേരിലാണെങ്കില്‍ ഈ തീക്കളി അവസാനിപ്പിക്കേണ്ടേ?