ഇടുക്കിയില്‍ ഷട്ടര്‍ തുറന്നാല്‍ എന്തെല്ലാം കരുതല്‍ വേണം?

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പുയരുന്നുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് ഭരണകൂടം. തയാറെടുപ്പുകള്‍ വ്യക്തവും കൃത്യവുമാണ്. 

ജലനിരപ്പ് ഇപ്പോള്‍ 2394.92 അടിയായി. ആളുകളെ കൃത്യമായ വിവരങ്ങള്‍ അറിയിച്ചശേഷമേ തുറക്കൂ എന്ന്  ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു. 

അണക്കെട്ട് തുറക്കുന്നതിനുളള ട്രയല്‍ റണ്ണിന് തിയതിയും സമയവും തീരുമാനിച്ചിട്ടില്ല. 

ഓറഞ്ച് അലര്‍ട്ട് സാധാരണ നടപടിക്രമം മാത്രമാണ്.  അറിയിപ്പുകള്‍ ശ്രദ്ധിക്കുക, തയാറായിരിക്കുക എന്നതില്‍ മാത്രമാണ് ഊന്നല്‍ വേണ്ടത്. കൗണ്ടര്‍പോയന്റ് 

ചര്‍ച്ച ചെയ്യുന്നു. ഇടുക്കി നിറയുമ്പോള്‍ കേരളം എന്തെല്ലാം കരുതലെടുക്കണം?