ജനത്തിന്റെ ദുരിതയാത്രയ്ക്ക് അറുതിയില്ലേ ?

കേരളത്തില്‍ സഞ്ചാരയോഗ്യമായ റോഡുകള്‍ വിരലിലെണ്ണാവുന്നവയായി ചുരുങ്ങിക്കഴിഞ്ഞു. റോഡിലെ വന്‍ ഗര്‍ത്തങ്ങളില്‍പ്പെട്ട് ജീവന്‍ പൊലിഞ്ഞവരും നിരവധി. 

മഴയില്‍ 3000 കിലോമീറ്റര്‍ മഴ തുറന്നെന്ന് പൊതുമരാമത്ത് വകുപ്പിന്‍റെ കണക്ക് തന്നെ പറയുന്നു. നടുവൊടിഞ്ഞും കഴുത്തുളുക്കിയും നമ്മളിങ്ങനെ കിലുങ്ങിച്ചാടി യാത്ര ചെയ്യാന്‍ തുടങ്ങിയിട്ട് നാളേറെയായി. 

മഴ കഴിഞ്ഞാല്‍ നന്നാക്കാമെന്നാണ് മന്ത്രി പറഞ്ഞത്. മഴ മാറിനില്‍ക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നത് ?