സൈബര്‍ ആക്രമണത്തില്‍ നിന്ന് ആര് രക്ഷിക്കും ?

കുറേ നാളുകളായി നമ്മളിത് സഹിക്കുന്നു. സമൂഹ മാധ്യമങ്ങളിലൂടെയുള്ള കൊല്ലാക്കൊല.  പുത്തന്‍േ മാധ്യമത്തോടുള്ള ആവേശമാവാം, കാലം കഴിയുമ്പോള്‍ കുറയുമെന്ന് കരുതിയവര്‍ക്ക് തെറ്റി. 

ഏത് മനോരോഗികള്‍ക്കും ആരെക്കുറിച്ചും എന്തും വിളിച്ചു റയാവുന്നസ്ഥിതിയിലേക്കെത്തിയിരിക്കുന്നു   കാര്യങ്ങള്‍. ആളുകളെ ശാരീരികമായും മാനസികമായും ഇല്ലായ്മ ചെയ്തിട്ട് സുരക്ഷിതരായി ഇരിക്കാന്‍ പറ്റുന്ന ഇടങ്ങളായി സമൂഹമാധ്യമങ്ങള്‍. 

ഹനാന്‍റെ മേല്‍ കുതിരകയറിയവരില്‍ ഒരാള്‍ക്ക് വിലങ്ങ് വീണു. പക്ഷേ അതേറ്റുപാടിയവര്‍ നിരവധി ഇനിയും സുരക്ഷിതരായി കഴിയുന്നു. കാണാമറയത്തെ ഈ സാമൂഹ്യവിരുദ്ധരെ ഇങ്ങനെ അഴിഞ്ഞാടാന്‍ അനുവദിക്കാമോ ?