എങ്ങനെ നിയന്ത്രിക്കാം സൈബർ രോഗത്തെ ?

ഈ കണ്ണീര്‍ ഇന്നലെ കേട്ട് ഹൃദയംനൊന്തവര്‍ ക്ഷമിക്കുക. ഹൃദയമില്ലാത്ത കുറേയധികംപേരെക്കുറിച്ച് പറയാന്‍ അവര്‍ക്കെതിരെ പറ്റാവുന്നത്ര ശബ്ദമുയര്‍ത്താന്‍ കുറേപ്പേരെയെങ്കിലും പ്രേരിപ്പിക്കാന്‍ ഇത് വീണ്ടും കേള്‍പ്പിച്ചേ പറ്റൂ. ഹനാനെ ഇങ്ങനെ കരയിച്ച സൈബര്‍ ഗൂണ്ടകള്‍ നമുക്കിടയില്‍ത്തന്നെയുണ്ട്. അതിജീവിക്കാനുള്ള പോരാട്ടത്തെ അപഹസിക്കാനുള്ള മനസാണ് അവിടെ കേരളം കണ്ടത്. അത് രോഗാവസ്ഥയുടെ ഒരു തലം മാത്രം. മാധ്യമപ്രവര്‍ത്തനത്തിനിടെ കായലെടുത്ത ജീവനുകളോട്, എഴുത്തുകാരോട്, സാമൂഹ്യപ്രവര്‍ത്തകരോട് അങ്ങനെ എത്രയെത്ര ആളുകള്‍ ഈ ഗൂണ്ടായിസത്തിന് ഇരകളായിക്കൊണ്ടേയിരിക്കുന്നു. വിവേകത്തിന്റെ ബട്ടണ്‍ സ്വയം അമര്‍ത്തുന്നില്ലെങ്കില്‍ ഭരണകൂടത്തിന് ചിലത് ചെയ്യേണ്ടിവരും. ഈ മണിക്കൂറുകള്‍ അതാവശ്യപ്പെടുന്നു.