കുമ്പസാരം നിര്‍ത്താന്‍ പറയാന്‍ വനിതാ കമ്മിഷന്‍ ആരാണ്?

കുമ്പസാര രഹസ്യം വച്ച് വൈദികന്‍ വിശ്വാസിയെ ചൂഷണത്തിന് ഇരയാക്കിയാല്‍ പരിഹാരം കുമ്പസാരമേ വേണ്ടെന്നുവയ്ക്കലോ? ആണെന്നാണ് ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷയുടെ കണ്ടെത്തല്‍. സ്ത്രീയെ ലൈംഗികചൂഷണത്തിനും പുരുഷനെ സാമ്പത്തിക ചൂഷണത്തിനും ഉപയോഗിക്കാനുള്ള ടൂളാണ് രേഖാ ശര്‍മയ്ക്ക് വിശ്വാസികള്‍ പാവനമായി കണക്കാക്കുന്ന കുമ്പസാരം. ഒരു ദിവസം കേരളത്തിലെത്തി കുറച്ചുപേരുമായി നടത്തിയ കൂടിക്കാഴ്ചയില്‍നിന്നാണ് കുമ്പസാരം നിരോധിക്കണം എന്ന മട്ടില്‍ ശുപാര്‍ശ നല്‍കാനുള്ള ഊര്‍ജം അവര്‍ക്ക് കിട്ടുന്നത്. അതുമതിയോ വിശ്വാസത്തെ ബാധിക്കുന്ന.... വിശ്വാസിയെ ബാധിക്കുന്ന ഒരു വിഷയത്തില്‍ ഇത്ര കടുത്ത തീരുമാനമെടുക്കാന്‍? വനിതകളുടെ താല്‍പര്യത്തിലാണ് ഈ നീക്കമെന്ന് ആര് വിശ്വസിക്കുന്നു? എന്താണ് ഈ ശുപാര്‍ശ നല്‍കാന്‍ ഈ വനിതയെ പ്രേരിപ്പിച്ച ഘടകം? പ്രത്യാഘാതം ഓര്‍ക്കാതെ നിലപാടെടുക്കുന്ന ആളോ ഈ രാജ്യത്തെ വനിതകളുടെ അവകാശം സംരക്ഷിക്കേണ്ട ഉത്തരവാദിത്തമുള്ള പദവിയില്‍? സ്വാഗതം കൗണ്ടര്‍പോയന്റിലേക്ക്.