ഈ വിധി കേരളത്തെയും പൊലീസിനെയും എന്തു പഠിപ്പിക്കണം?

നിയമപാലകര്‍ കൊലയാളികളായാല്‍ വധശിക്ഷ തന്നെയെന്ന് കോടതിവിധി. ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ രണ്ടു പൊലീസുകാര്‍ക്ക് വധശിക്ഷ. 

എഎസ്ഐ ജിതകുമാറിനും സീനിയര്‍ സിപിഒ ശ്രീകുമാറിനുമാണ് തിരുവനന്തപുരം സിബിഐ കോടതി വധശിക്ഷ വിധിച്ചത്.  ഗൂഢാലോചന നടത്തുകയും തെളിവ് നശിപ്പിക്കുകയും ചെയ്ത  മൂന്നു പ്രതികള്‍ക്ക് മൂന്നുവര്‍ഷം തടവും കോടതി വിധിച്ചു. 

13 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയ്ക്ക് നീതി ലഭിച്ചത്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. പ്രതിക്കൂട്ടില്‍ കയറുന്ന പൊലീസിനെ ഈ വിധി എന്തു പഠിപ്പിക്കണം?