രാജ്യം ആഭ്യന്തര ഉല്പാദന വളര്‍ച്ചയില്‍ പിന്നോക്കം പോകുമെന്ന ആശങ്കകള്‍ക്കിടെയാണ് ഇരുപത്തിരണ്ടാം ജിഎസ് ടി കൗണ്‍സില്‍ യോഗം ചേര്‍ന്നത്. ചെറുകിട വ്യാപാരമേഖലയ്ക്ക് ആശ്വാസമായി ഒരുകോടി രൂപ വരെ വിറ്റുവരവുള്ളവര്‍ക്ക് പ്രതിമാസ റിട്ടേണ്‍ സമര്‍പ്പിക്കേണ്ട എന്ന് തീരുമാനം. കേരളത്തിന്റെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്ന എ.സി റസ്റ്ററന്റുകളുടെ ജിഎസ്ടി 12 ശതമാനമാക്കും, ഭക്ഷണവില കുറയും. സ്വര്‍ണ, രത്നവ്യാപാരത്തെ കള്ളപ്പണം തടയല്‍ നിയമത്തില്‍ നിന്ന് ഒഴിവാക്കിയതുള്‍പ്പെടെയുള്ള നിരവധി തീരുമാനങ്ങള്‍ ജിഎസ്ടി കൗണ്‍സില്‍ എടുത്തു. സാധാരണക്കാരന് ആശ്വാസം പകരുമോ ജിഎസ്ടി കൗണ്‍സില്‍ തീരുമാനങ്ങള്‍ ?
Advertisement