ഒട്ടും നിനച്ചിരിക്കാതെ കേരളം വീണ്ടും രാഷ്ട്രീയ പോര്‍വിളികളുടെ നടുവില്‍. സമീപകാലത്ത് രാഷ്ട്രീയ കൊലപാതകങ്ങളോ സംഘര്‍ഷങ്ങളോ ഒന്നുമുണ്ടായില്ല. എന്നിട്ടും അമിത് ഷായും യോഗി ആദിത്യനാഥും വന്ന് കേരളം ജീവിക്കാന്‍ കൊള്ളാത്ത നാടാണെന്ന് പ്രഖ്യാപിക്കുന്നതുകണ്ട് സാമാന്യജനം തന്നെ അമ്പരക്കുന്നു. ജനരക്ഷായാത്രയെന്ന പേരില്‍ ബിജെപി വെല്ലുവിളിക്കുന്നത് സിപിഎമ്മിനെയോ അതോ കേരളത്തിലെ ജനങ്ങളെയോ..? എല്ലാവര്ക്കും ജീവിക്കണം എന്ന മുദ്രാവാക്യമുയര്‍ത്തുന്ന യാത്രയില്‍ ബി.ജെ.പി ഉന്നയിക്കുന്ന പ്രചാരണങ്ങളില്‍ എത്ര സത്യമുണ്ട്? കൗണ്ടര്‍പോയിന്റ് അന്വേഷിക്കുന്നു, പ്രചാരണത്തിന്റെ ഈ രണ്ടാംഘട്ടത്തിലെങ്കിലും ബിജെപി ലക്ഷ്യം കാണുമോ..?
Advertisement