രാമലീല എന്ന സിനിമ ഇന്ന് റിലീസായി. നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് മുഖ്യകഥാപാത്രമാകുന്ന സിനിമ, കാണണമെന്നും കാണരുതെന്നും ശക്തമായ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ചിത്രം ഇന്ന് തിയറ്ററുകളിലെത്തിയത്. തിയറ്ററിലെ തിരക്ക് ജനകീയ കോടതിയിലെ വിജയമെന്ന് വിധിയെഴുതിക്കഴിഞ്ഞു പ്രമുഖ സംവിധായകന് ലാല്‍ജോസ്. ആരാധകരുടെ ആള്‍ക്കൂട്ടം മാത്രമെന്ന് വിമര്‍ശകര്‍ മുഖം തിരിക്കുമ്പോഴും ഫാന്‍സ് എന്ന ആരാധകക്കൂട്ടം ഒരു ചോദ്യത്തുടര്ച്ചയുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ മമ്മൂട്ടി ഫാന്‍സ് യുവനടിയെ അപമാനിച്ചതും മോഹന്‍ലാല്‍ ഫാന്‍സ് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസനെ അപമാനിച്ചതും കേരളം കണ്ടു. സൂപ്പര്‍താരങ്ങളുടെ പേരില്‍ അതിക്രമം നടത്താന്‍ ഫാന്‍സിന് ധൈര്യം നല്കുന്നതാരാണ്? കൗണ്ടര്‍പോയന്റ് ഇന്നുന്നയിക്കുന്ന ചോദ്യം ഇതാണ്. ആരുടേതാണ് സിനിമ?
Advertisement