സോളര്‍ വിവാദകാലത്തേക്ക് മലയാളിയെ കുലുക്കിയുണര്‍ത്തി അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ആദ്യ പ്രതികരണമാണ് കേട്ടത്. കമ്മിഷനെ വച്ച് നാലുവര്‍ഷം തികയാനിരിക്കെയാണ് ജസ്റ്റിസ് ശിവരാജന് നാല് ഭാഗങ്ങളിലായുള്ള വമ്പന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നത്. ഇനി അത് മന്ത്രിസഭയിലെത്തണം, പരിശോധനകള്‍ നടക്കണം, പിന്നെ നടപടി റിപ്പോര്‍ട്ടിനൊപ്പം നിയമസഭയിലെത്തണം. അങ്ങനെ പലതും നടക്കാനുണ്ട്. പക്ഷെ പുറത്തുവരുന്ന വിവരങ്ങള്‍പ്രകാരം, അന്ന് ആരോപിക്കപ്പെട്ട പലതും ശരിവയ്ക്കുന്നുണ്ട് കമ്മിഷന്. മുഖ്യമന്ത്രിയുടെ ഓഫിസിന് വീഴ്ചപറ്റിയെന്നും സരിതയും ബിജു രാധാകൃഷ്ണനും തട്ടിപ്പിന് സ്റ്റാഫിനെ ഉപയോഗിച്ചു എന്നുമടക്കം. കമ്മിഷന്റെ കണ്ടെത്തല്‍ എന്തുമാകട്ടെ. കോണ്‍ഗ്രസിലോ പ്രതിപക്ഷത്തോ ആരെങ്കിലും ഭയക്കണോ പിണറായി വിജയന്റെ കയ്യിലിരിക്കുന്ന കമ്മിഷന് റിപ്പോര്‍ട്ടിനെ?
Advertisement