താനൊരു തെറ്റും ചെയ്തിട്ടില്ല ചെയ്യുകില്ല എന്ന് മന്ത്രി പറഞ്ഞതുകൊണ്ടായില്ല, തോമസ് ചാണ്ടി തെറ്റു ചെയ്തെന്ന് കണ്ടെത്തിയത് അദ്ദേഹത്തിന്റെ സര്‍ക്കാര്‍ നിയോഗിച്ച ജില്ലാ കലക്ടറാണ്. തോമസ് ചാണ്ടിയുടെ റിസോര്‍ട്ട് നിര്‍മാണത്തില്‍ കായല്‍ കയ്യേറ്റവും ചട്ടലംഘനവും ഉണ്ടായെന്നാണ് ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി അനുപമയുടെ റിപ്പോര്‍ട്ട്. ചട്ടലംഘനം കണ്ടെത്തിയാല്‍ മുഖം നോക്കാത്ത നടപടിയുണ്ടാകുമെന്ന് നിയമസഭയില്‍ പറഞ്ഞ മുഖ്യമന്ത്രി ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുഖംനല്കുന്നില്ല. പച്ചയായ നിയമലംഘനം നടത്തിയ വ്യക്തി അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ തുടരുകയും ചെയ്യുന്നു. കൗണ്ടര്‍ പോയന്റ് ചോദിക്കുന്നു, മുഖ്യമന്ത്രി ചാണ്ടിക്കൊപ്പമോ കലക്ടര്ക്കൊപ്പമോ?
Advertisement