ദിലീപ് നായകനായ ചിത്രം രാമലീല 28 ന് റിലീസ് ചെയ്യും. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ തകര്‍ക്കണമെന്ന് ആഹ്വാനം ചെയ്തത് ചലച്ചിത്ര അക്കാദമി എക്സിക്യുട്ടീവ് അംഗം ജി.പി. രാമചന്ദ്രനാണ്. പിന്നീട് അദ്ദേഹം തന്റെ നിലപാടില്‍ നിന്ന് പിന്നാക്കം പോയെങ്കിലും പ്രകോപനപരമായ ആഹ്വാനത്തിനെതിരെ നിര്‍മാതാവ് പൊലീസില്‍ പരാതി നല്കി. നായകന് കുറ്റാരോപിതനായതിന്റെ പേരില്‍ സിനിമയെ ശിക്ഷിക്കണോ ? ചലച്ചിത്രമെന്ന വലിയ തൊഴില്‍ മേഖലയില്‍ ഒരാളോടുള്ള വിയോജിപ്പ് ആ കലാസൃഷ്ടിയെ ആകെ തകര്‍ക്കുന്നതിന് ഉപയോഗിക്കുന്നത് ശരിയോ?
Advertisement