ഇത് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന് രണ്ടുദിവസം മുമ്പ് മനോരമ ന്യൂസിന്റെ ഒന്‍പത് മണി ചര്‍ച്ചയില്‍ പറഞ്ഞത്. വിഷയം വിവാദമായ തന്റെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം. ഈ നിലപാട് രക്ഷിക്കുമോ കടകംപള്ളി സുരേന്ദ്രനെ എന്ന ചോദ്യത്തിന് ഇപ്പോഴത്തെ ഉത്തരം രക്ഷിക്കും എന്നുതന്നെയാണ്. ദര്‍ശനം വിവാദമാക്കേണ്ടതില്ലെന്നും നടപടി വേണ്ടെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ ധാരണ. പക്ഷെ അപ്പോഴും ഉയരുന്ന ചോദ്യം പ്ലീനംരേഖയ്ക്കു പോലും വിരുദ്ധമായ മന്ത്രിയുടെ നിലപാടിനോട് എങ്ങനെ കണ്ണടയ്ക്കും സിപിഎം എന്നതാണ്. ഇനി വിശദീകരണം തേടിയതുതന്നെ ബിജെപി ആരോപിക്കുംപോലെ ആരാധനാസ്വാതന്ത്ര്യത്തിന് മേലെയുള്ള കടന്നുകയറ്റമോ?
Advertisement