മെഡിക്കല്‍ പ്രവേശനം തീരാന്‍ ഒരുപകല്മാത്രം ശേഷിക്കെയാണ് ഒരു രക്ഷിതാവിന്റെയും ഒരു വിദ്യാര്‍ഥിനിയുടെയും പ്രതികരണം. സ്പോട് അഡ്മിഷനിടെ വിലപേശലുമായി എത്തിയ ഇതര സംസ്ഥാന ലോബിയെക്കുറിച്ചാണ് രക്ഷിതാവ് പറയുന്നത് എങ്കില്‍ ആ പെണ്‍കുട്ടിയുടെ സ്വരത്തിലെ ആശങ്ക കേരളത്തിന് മനസിലാകും. ഈവര്‍ഷത്തെ സ്വാശ്രയ പ്രതിസന്ധിയുടെ ഒരുവശം മാത്രമാണത്. ബാങ്ക് ഗ്യാരന്റിയടക്കം പതിനൊന്ന് ലക്ഷമെന്ന ഫീസില്‍ എത്രപേര്‍ക്ക് പ്രവേശനംകിട്ടും ഇക്കുറി? ബാങ്ക് ഗ്യാരന്റിയെന്ന കടമ്പയില്‍ സര്‍ക്കാര്‍ ഇടപെടല്‍ എത്രകണ്ട് ഫലംകാണും? പതിനൊന്ന് ലക്ഷമെന്ന ഭയപ്പെടുത്തുന്ന ഫീസില്‍നിന്ന് മോചിപ്പിക്കുമോ മെഡിക്കല്‍ വിദ്യാര്‍ഥികളെ ഈ സര്‍ക്കാര്‍?
Advertisement