ദിലീപും അമ്പതും തമ്മില്‍ ഇതുവരെ ഒരു പരിചയമേ മലയാളികള്‍ക്കുള്ളൂ. അമ്പതാം ദിനം തികയ്ക്കുന്ന ജനപ്രിയ നായകന്റെ ചിത്രങ്ങള്‍. സാഹചര്യം ഒരുപാട് മാറി ഇന്ന് ദിലീപ് ജയിലിലായി അമ്പതാം ദിനം. ഈ ഓണക്കാലത്ത് ദിലീപ് ചിത്രമില്ലെന്നതൊക്കെ ചെറിയ കാര്യം. ദിലീപിന്റെ ഓണംതന്നെ ഏതാണ്ട് ജയിലിലാകും. ഒരുമാസം മുമ്പ് ജാമ്യാപേക്ഷ തള്ളുമ്പോഴത്തെ സാഹചര്യങ്ങളൊന്നും മാറിയില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതിതന്നെ ദിലീപിന്റെ ജാമ്യഹര്‍ജി വീണ്ടും തള്ളി. സാഹചര്യം മാറിയില്ല എന്നാണെങ്കില്‍ ഈയൊരുമാസംകൊണ്ട് പൊലീസ് അന്വേഷണത്തില്‍ എന്ത് മാറ്റമുണ്ടായി? ഇനിയും കിട്ടാത്ത തെളിവുകള്‍ എന്ന് കൈക്കലാക്കും പൊലീസ്?
Advertisement