മാനഭംഗക്കേസില്‍ ഒരു പ്രതി കുറ്റക്കാരനെന്ന് കോടതി വിധിച്ചതിനെത്തുടര്‍ന്ന് അയാളുടെ അനുയായികള്‍ നടത്തിയ അക്രമത്തിന്റെ ഏതാനും ദൃശ്യങ്ങളാണ് ഈ കണ്ടത്. ഇരുപത്തിയെട്ടു പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു, നൂറുകണക്കിനാളുകള്‍ക്ക് പരുക്കും. ഡല്‍ഹിയിലും പഞ്ചാബിലും ഹരിയാനയിലുമായി തീവണ്ടിക്ക് തീവച്ചു, പൊലീസ്, അഗ്നിശമന, മാധ്യമവാഹനങ്ങള്‍ തകര്‍ത്ത് തീയിട്ടു. അക്രമികള്‍ പ്രതിയുടെ ഭക്തരാണത്രെ. ഗുര്‍മിത് റാം റഹിമെന്ന കൊടുകുറ്റവാളിയുടെ ഭക്തര്‍. ഇന്ന് ദേശീയമാധ്യമങ്ങളില്‍ നമ്മള് കണ്ട ദൃശ്യങ്ങള്‍ അശ്ലീലമെന്നേ പറയാനാവൂ. ആരാണ് ഈ ആള്‍ദൈവങ്ങളെ ഇങ്ങനെ എന്തിനും പോന്നവരാക്കുന്നത് ?
Advertisement