മുരുകന് എന്ന യുവാവ് മൃതപ്രായനായി ആശുപത്രിമുറ്റങ്ങള് കയറിയിറങ്ങിയ രാത്രി. മുരുകനെ എങ്ങനെയും ജീവിതത്തിലേക്ക് മടക്കണം എന്നാഗ്രഹിച്ച് ഒരു ആംബുലന്‍സ് ഡ്രൈവര്‍ നിര്‍ത്താതെ ഓടിയ രാത്രി. ആ രാത്രിയെക്കുറിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട്,,, മുരുകന് മരിച്ചശേഷം,,, ഞങ്ങളോട് സംസാരിച്ചതാണ് ഈ കേട്ടത്. രണ്ട് വെന്റിലേറ്റര്‍ ഒഴിവുണ്ടായിരുന്നു. അതുപക്ഷെ ഇങ്ങനെ വരുന്ന ഒരാള്‍ക്ക് നല്‍കാനാകില്ല. കൃത്യം ഒരാഴ്ച പിന്നിടുമ്പോള്‍ ഇതാ അതേ ആശുപത്രി അധികൃതര്‍ പൊലീസിനോട് പറയുന്നു. ഒന്നല്ല, രണ്ടല്ല, മൂന്നല്ല, പതിനഞ്ച് വെന്റിലേറ്ററുകള്‍ ഉണ്ടായിരുന്നു സ്റ്റാന്‍ഡ് ബൈ ആയി. എന്നിട്ടും എന്തുകൊണ്ട് ഒരുതരി ദയ നിഷേധിക്കപ്പെട്ടു ആ യുവാവിന്? ഈ പാപക്കറയില്‍നിന്ന് എങ്ങനെ തിരുത്തണം നമ്മള്?
Advertisement