പി.സി.ജോര്‍ജ്. രാഷ്ട്രീയ ജീവിതത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ വിവാദങ്ങളുടെ ഗ്രാഫ് ഇതുപോലെ നിലനിര്‍ത്തിയ രാഷ്ട്രീയക്കാര്‍ കുറവാണ്. കന്റീന്‍ ജീവനക്കാരനെ തല്ലിയെന്ന് ആക്ഷേപം നേരിട്ട ജോര്‍ജ്. തോട്ടംതൊഴിലാളിക്കുനേരെ തോക്കുചൂണ്ടി വെടിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയ ജോര്‍ജ്. ഇതൊക്കെ സമീപകാലചരിത്രം മാത്രം. മുമ്പത്തെപ്പോലെ ഇപ്പോഴും നാക്കും നിലപാടും തന്നെയാണ് അദ്ദേഹത്തെ വിവാദത്തില്വീഴ്ത്തുന്നത്. ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ചെന്ന ആക്ഷേപത്തിന് പിന്നാലെ അതില്‍ ഇടപെട്ട വനിത കമ്മിഷനും ഏറ്റവും ഒടുവില്‍ നിയമസഭാ സ്പീക്കറുംവരെ പൂഞ്ഞാര്‍ എംഎല്‍എയുടെ നാവിന് ഇരയായി. എങ്ങനെ നിയന്ത്രിക്കപ്പെടും ജോര്‍ജിന്റെ വാക്ക്?
Advertisement