ലോകം മുഴുവന്‍ നല്കിയ മുന്നറിയിപ്പാണ്. കൊലയാളി ഗെയിം ബ്ലൂ വെയില് കേരളത്തിലും ജീവനെടുത്തതായി സംശയം. തിരുവനന്തപുരത്ത് ജീവനൊടുക്കിയ പതിനാറുകാരന്റെ കുടുംബമാണ് അപായസൂചനയുയര്ത്തി പൊലീസിന് പരാതി നല്‍കിയത്. മനോരമന്യൂസ് വാര്‍ത്ത പുറത്തു വിട്ടതോടെ കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ആശങ്ക പങ്കുവച്ചുകൊണ്ടുള്ള ഫോണ്‍കോളുകള്‍ എത്തുകയാണ്. ഇതേ ദിവസം തന്നെയാണ് ഈ ഗെയിം നിരോധിച്ചുവെന്ന് കേന്ദ്രം വ്യക്തമാക്കിയത്. എന്താണ് ബ്ലൂ വെയില് ഗെയിം? എങ്ങനെയാണത് ജീവനെടുക്കുന്നത്? രക്ഷിതാക്കള്‍ ആശങ്കപ്പെടേണ്ടതുണ്ടോ? ഇന്ന് കൗണ്ടര്‍പോയന്റ് ഉന്നയിക്കുന്നത്. നിരോധനത്തിലൂടെ ഈ മരണക്കളി നേരിടാനാകുമോ?
Advertisement