സദ്ഭറണത്തിന്റെ അപ്പോസ്തലനെന്ന് ബിജെപി അവകാശപ്പെടുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തില്‍ 30 കുഞ്ഞുങ്ങള്‍ പിടഞ്ഞു മരിച്ചു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ ഗുരുതര അനാസ്ഥയാണ് ഒാക്സിജന്‍ സിലിണഅടറുകളുടെ അഭാവം കുഞ്ഞുങ്ങളുടെ ജീവനെടുത്തത്. 20 വര്‍ഷമായി യോഗി ആദിത്യനാഥ് പാര്‍ലമെന്റില്‍ പ്രതിനിധീകരിച്ച മണ്ഡലമാണ് ഗോരഖ്പൂര്‍. ഒരാഴ്ച മുമ്പ് മുഖ്യമന്ത്രി നേരിട്ട് ഇവിടെ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു. ആരോഗ്യമേഖലയിലെ പുരോഗതി നേരിട്ട് പരിശോധിച്ച മുഖ്യമന്ത്രിക്ക് എന്തുകൊണ്ട് ഈ ദുരന്തം മുന്‍കൂട്ടി കാണാനായില്ല ?. കൗണ്ടര്‍ പോയന്റ് ചോദിക്കുന്നു, ഇതോ യോഗിയുടെ സദ്്ഭരണം ?
Advertisement