സ്ത്രീപീഡന പരാതിയില്‍ അറസ്റ്റിലായ എം.വിന്‍സന്‍റ് എംഎല്‍എയെ കോണ്‍ഗ്രസിന്‍റെ ഒൗദ്യോഗിക പദവികളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. പക്ഷേ അദ്ദേഹം എംഎല്‍എ സ്ഥാനം ഒഴിയേണ്ടതില്ലെന്നാണ് പാര്‍ട്ടി നിലപാട്. രാഷ്ട്രീയപ്രേരിതമാണ് ഈ പരാതിയെന്ന് കോണ്‍ഗ്രസ് പറയുന്നു. വിന്‍സന്‍റിനെതിരെ ഗൂഢാലോചന നടത്തിയതില്‍ സിപിഎം നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് അദ്ദേഹത്തിന്‍റെ കുടുംബവും പറയുന്നു. കൗണ്ടര്‍ പോയന്‍റ് ചോദിക്കുന്നു, മാനഭംഗ ആരോപണത്തില്‍ ഗൂഢാലോചന വ്യക്തമാക്കുന്ന എന്തുണ്ട് പാര്‍ട്ടിയുടെ പക്കല്‍ ?
Advertisement