ആ കാലം എവിടെയും പോയിട്ടില്ലെന്ന് അമ്മയുടെ അധ്യക്ഷന്‍ ഇന്നസെന്റിനോട് തിരിച്ചുപറയുന്നു, മലയാള സിനിമയിലെ വനിതാകൂട്ടായ്മ. മലയാള സിനിമ ലൈംഗികപീഡന വിമുക്തമേഖലയല്ല. അവസരം തേടിവരുന്ന പലരും പലതരം ചൂഷണങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. ഇന്നസെന്റിന്റെ പരാമര്‍ശം കണ്ണടച്ച് ഇരുട്ടാക്കലെന്നും വനിതാകൂട്ടായ്മ തുറന്നടിച്ചു.
സ്ത്രീവിരുദ്ധമായ ഒരു ഘടകവും സിനിമയിലില്ല എന്നല്ല താന്‍ പറഞ്ഞതെന്ന് പിന്നീട് തിരുത്തിയ ഇന്നസെന്റ്, സമൂഹത്തിലെ പ്രവണതകള്‍ ചലച്ചിത്രമേഖലയിലും പ്രതിഫലിക്കുമെന്ന ന്യായവും കണ്ടെത്തിയിട്ടുണ്ട്. കൗണ്ടര്‍പോയന്റ് ഉന്നയിക്കുന്നു. ഇരയായവര്‍ സാക്ഷ്യപ്പെടുത്തുമ്പോഴും നടപടിയെടുക്കേണ്ടവര്‍ നിഷേധിക്കുന്നതെന്തിന്?