അഭ്യൂഹങ്ങള്‍ തന്നെയാണേറെയും. നടിയെ ആക്രമിച്ച കേസില്‍ സ്ഥിരീകരിക്കപ്പെട്ട വസ്തുതകളേക്കാള്‍ കഥകള്‍ അന്തരീക്ഷത്തില്‍ തുടരുകയാണ്. എന്നാല്‍ ഗൂഢാലോചന തെളിയിക്കാന്‍ കഴിയുന്ന ശക്തമായ ചില ലിങ്കുകള്‍ പൊലീസിന് കിട്ടിക്കഴിഞ്ഞു. നാദിര്‍ഷയെക്കുറിച്ചുള്ള സംശയം ബലപ്പെടുത്തുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. പള്‍സര്‍ സുനി ജയിലില്‍ നിന്ന് മൊബൈല്‍ ഫോണില്‍ ആദ്യംവിളിച്ചത് നാദിര്‍ഷയെ ആണെന്ന് സഹതടവുകാരന് വെളിപ്പെടുത്തി. സുനി നാദിര്‍ഷയുമായി പ്രതിഫലത്തിന്റെ കാര്യം സംസാരിച്ചെന്നും ഒപ്പം ജയിലിലുണ്ടായിരുന്ന ജിന്സണ് കോടതിയില്‍ മൊഴി നല്കി. കൗണ്ടര്‍പോയന്റ് പരിശോധിക്കുന്നു. ഗൂഢാലോചന തെളിയിക്കാന്‍ പൊലീസിന് മുന്നിലുള്ള കടമ്പയെന്ത്?
Advertisement