രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര ആകര്‍ഷണം, മൂന്ന് രാജ്യാന്തരവിമാനത്താവളങ്ങള്, മെട്രോ സര്‍വീസ് , മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിദേശികള്‍ പോലും ചികില്‍സ തേടിയെത്തുന്ന മികച്ച ആശുപത്രികളും ഡോക്ടര്‍മാരും. കേരള മോഡല്‍ വികസനം രാജ്യത്തിനാകെ മാതൃകയാണ്. ഇതേകേരളത്തിലാണ് ആറുമാസത്തിനിടെ 116 പേര് പനി ബാധിച്ച് മരിച്ചതും. ഏതൊരു നാടിന്റെയും വികസന സൂചിക നിശ്ചയിക്കുമ്പോള്‍ അതില്‍ ആരോഗ്യത്തിനുള്ള സ്ഥാനം ഏറെ മുകളിലാണ്. കൗണ്ടര്‍ പോയന്റ് ചോദിക്കുന്നു, കേരളത്തിന്റെ വികസന സൂചികയില്‍ ആരോഗ്യത്തിന്റെ സ്ഥാനമെവിടെ ?
Advertisement