ജേക്കബ് തോമസ് എന്ന ഐ.പി.എസ് ഉദ്യോഗസ്ഥന് വാമൂടിക്കെട്ടാന്‍ കയ്യില്‍ സെല്ലോടേപ്പും കൊണ്ട് നടന്നത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തായിരുന്നു. ഈ സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് തലപ്പത്തെത്തിയ ആ ഉദ്യോഗസ്ഥന് വാതുറക്കുന്നത് തടയാന്‍ ഇപ്പോഴും പലര്‍ക്കും ആഗ്രഹമുണ്ടെന്നത് വസ്തുതയുമാണ്. പക്ഷേ പറയാനുള്ളതെല്ലാം ആത്മകഥയുടെ രൂപത്തിലാക്കി പ്രസിദ്ധീകരിച്ചപ്പോള്‍ അത് പുറത്തുവരുന്നതില്‍ അസ്വസ്ഥത പൂണ്ട് വമ്പന്‍ സ്രാവുകള്‍ രംഗത്തിറങ്ങി. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന ജേക്കബ് തോമസിന്റെ ആത്മകഥയുടെ പ്രകാശനം ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് തിരുവനന്തപുരം പ്രസ്ക്ലബില്‍ നടത്താനിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് കൃത്യം മൂന്നുമണി കഴിഞ്ഞപ്പോള്‍ അതില്‍ നിന്ന് പിന്മാറി. കോണ്‍ഗ്രസ് നേതാവ് കെ.സി.ജോസഫ് എം.എല്‍.എ ചൂണ്ടിക്കാട്ടിയ ചില നിയമപ്രശ്നങ്ങള്‍ നിയമസെക്രട്ടറിയുമായി ആലോചിച്ചപ്പോള്‍ ശരിയാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു പിന്മാറ്റമെന്ന് പിന്നീട് മുഖ്യമന്ത്രി തന്നെ സ്ഥിരീകരിച്ചു. സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണോ ഉദ്ദേശിക്കുന്നതെന്ന് വിശദീകരിക്കാതെ പിണറായി പതിവുമട്ടില്‍ മാധ്യമങ്ങളുടെ നാവുമടക്കി. ചോദ്യം ഇതാണ്. പ്രകാശനകര്‍മം നിര്‍വഹിക്കാമെന്ന് ഏറ്റപ്പോള്‍ ഇല്ലാതിരുന്ന ഏത് നിയമപ്രശ്നമാണ് പ്രകാശനത്തിന് രണ്ടുമണിക്കൂര്‍ മുമ്പ് മുഖ്യമന്ത്രിക്ക് ബോധ്യപ്പെട്ടത്? പുസ്തകമെഴുത്തിന്റെ പേരില്‍ ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടെങ്കില്‍ ഉണ്ട് മറ്റൊരു ചോദ്യം. വിവരാവകാശത്തിന്റെ കാലത്ത് ഇരുമ്പുമറ ചട്ടങ്ങള്‍ വാഴണോ പുസ്തകം വാഴണോ?
- Home
- Daily Programs
- Counter Point
- സ്രാവുകള്‍ എഴുത്തുകാരനെ വിഴുങ്ങിയോ?
More in Counter Point
-
സുപ്രീംകോടതിയുടെ ആ തീരുമാനത്തിന് എത്ര അര്‍ഥങ്ങളുണ്ട്?
-
കള്ളക്കടത്തുകാരും ഭരണമുന്നണിയുമായുള്ള ബന്ധത്തിന്റെ ആഴമെത്ര?
-
മന്ത്രിയുടെ നിലപാട് എജി അംഗീകരിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്?
-
രാഹുല്‍ ഗാന്ധി മാറിയോ?
-
ജാഗ്രത വേണ്ടത് ജനങ്ങള്‍ക്കോ പാര്‍ട്ടിക്കോ ?
-
കേരളത്തില്‍ കേന്ദ്ര ഭരണമോ ?
-
അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത മുഖ്യമന്ത്രി അവധിക്കു പോയോ?
-
ഗ്രൂപ്പോ പാർട്ടിയോ കേരളനേതൃത്വത്തിന് മുഖ്യം ?
-
മെര്‍സലിനെ ഇങ്ങനെയല്ലാതെ കാണാനാവില്ലേ?
-
അത് തെറ്റായിരുന്നു എങ്കില്‍ തിരുത്തണോ ?
-
നടപടി കഴിഞ്ഞാര്ക്കു വേണ്ടിയാണ് ഉപദേശം?
-
സോളർ റിപ്പോർട്ട് ഇനിയും മറയ്ക്കണോ ?
-
സിബിഐ അന്വേഷിക്കണോ രാഷ്ട്രീയകൊലപാതകങ്ങള്‍?
-
യുഡിഎഫ് ഹര്‍ത്താല്‍ സമരം നടത്തിയത് ജനങ്ങളോടോ?
-
വേങ്ങരയിൽ യഥാർത്ഥ ജയം ആരുടേത് ?
-
സോളര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ ആര്‍ക്കൊക്കെ ആത്മവിശ്വാസം ?
-
കോടതിയെങ്ങനെ രാഷ്ട്രീയം നിഷേധിക്കും?
-
സോളര്‍ റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ എന്തു സംഭവിക്കുമെന്നാണ്?
-
രാഷ്ട്രീയപ്രേരിതമെന്നു പറയാന്‍ ആര്‍ക്കുണ്ട് ധാര്‍മികത?
-
അച്ഛാ ദിന് ജെയ് ഷായ്ക്കോ
related stories
Advertisement